തിരുവനന്തപുരം: മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിലായതായി റിപ്പോർട്ട്. ക്രിസ്മസ് തലേന്നാണ് മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ മോഷണം നടന്നത്. സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളുമാണ് മോഷ്ടിച്ചത്.
കരമന പൊലീസാണ് അന്വേഷണം തുടങ്ങിയത്. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് മുങ്ങിയ സംഘത്തെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇരു പ്രതികളെയും പിടികൂടിയതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ കിടന്ന നിരവധി കേസുകളിലാണ് തുമ്പുണ്ടായത്.
അതേസമയം ആദ്യം വിരൽ അടയാള പരിശോധനയിൽ ഉള്‍പ്പെടെ പ്രതികളെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധന സംശയമുള്ള രണ്ടുപേരിലേക്ക് എത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്