പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് റിപ്പോർട്ട്. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് ദാരുണമായി മരിച്ചത്.
അതേസമയം 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് മരിച്ചത്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ജയയുടെ തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്കരിക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഷൊർണൂർ സഹകരണ അർബൻ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ജയ 2015 ൽ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. എന്നാൽ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്