തിരുപ്പതി: തിരുപ്പതി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ടിടിഡി കൂട്ടിച്ചേര്‍ത്തു. ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും അറിയിച്ചിട്ടുണ്ട്.
വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് തിരുപ്പതിയിലുണ്ടായതെന്ന് ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡു പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയാണ് ആറ് ജീവനുകളെടുത്തത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും അടിയന്തര യോഗത്തിനിടെ നായിഡു പറഞ്ഞു. മുഖ്യമന്ത്രി ഉത്തരവിട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്