കവർച്ച നടത്തിയത് ഗൃഹനാഥ തന്നെ; ആലുവയിൽ വീട്ടിൽ നിന്ന് 40പവനും എട്ടര ലക്ഷം രൂപയും കവ‌ർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്

JANUARY 11, 2025, 8:16 AM

കൊച്ചി : ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻവഴിത്തിരിവ്. വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നത് ഗൃഹനാഥയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലുള്ളവർക്ക് അപകടമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച തൃശൂർ സ്വദേശിയായ അൻവർ ഉസ്താദ് ഗൃഹനാഥയായ ലൈലയെ കൊണ്ട് മോഷണം നടത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഇവരുടെ ഭർത്താവ് ഇബ്രാഹിംകുട്ടി അറിയാതെ ലൈല പണവും സ്വർണവും ഉസ്താദിന് കൈമാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ  പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിതീർക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി  എല്ലാ മുറികളിലെയും മേശകളും അലമാരകളും തുറന്ന് സാധനങ്ങൾ വാരിവലിച്ച്   നിലത്തിടുകയും ചെയ്തു. ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam