ഡാളസ് : സ്‌നേഹത്തിന്റേയും വിനയത്തിന്റേയും നിറകുടം, ഒരു മാതൃകാപുണ്ടരുഷൻ, അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ, മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച ജോയിച്ചൻ പുതുകുളം ഈ വിശേഷണങ്ങൾക്കെല്ലാം അർഹനായ വ്യക്തിയാണെന്നതിൽ തർക്കമില്ല.
അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നും ഡോ. ഹരി നമ്പൂതിരി, ഡോ.സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റി തിരഞ്ഞെടുത്തത് ജോയിച്ചൻ പുതുകുളത്തെയാണ്.
അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുകുളം മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച അദ്ദേഹം സമീപ കാലത്ത് സജീവ പ്രവർത്തനങ്ങളിൽ നിന്നും അല്പം പുറകോട്ടുപോയെങ്കിലും ആദ്യകാലത്തുണ്ടായിരുന്ന വീറും വാശിയും ഇന്നും അദ്ദേഹത്തിൽ പ്രകടമാണ്. ലോകജനതയെ മഹാമാരി പിടിച്ചുലച്ചപ്പോൾ അതിലൊരാളായി ജോയിച്ചൻ മാറിയെങ്കിലും പരിക്കുകൾ ഏൽക്കാതെ വിജയകരമായി അതിനെ അതിജീവിക്കുവാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം മാത്രമാണെന്ന് ജോയിച്ചൻ വിശ്വസിക്കുന്നു.
ചങ്ങനാശേണ്ടരിക്കടുത്ത് പുതുക്കുളത്ത് കുട്ടപ്പൻ മറിയാമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ആറാമനായാണ് ജോയിച്ചൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറിയപ്പെടുന്ന മതസാമൂഹികസംഘടനാ പ്രവർത്തകനായ വക്കച്ചൻ പുതുക്കുളത്തിനോടും ഭാര്യ കത്രിക്കുട്ടിയോടുമൊപ്പം ഡൽഹിയിൽ എത്തി. ഒരു വ്യാഴവട്ടത്തോളം അവിടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്തശേഷം നാട്ടിൽ മടങ്ങിവന്നു.
1980 മുതൽ 1993 വരെ പായിപ്പാട് പ്രീമിയർ വുഡ് ഇൻഡസ്ട്രീസ് പാർട്ണർ ആയിരുന്നു. ബിസിനസിനൊപ്പം പായിപ്പാട്ടേയും, ചങ്ങനാശേരിയിലേയും മിക്ക സാമൂഹികജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. പായിപ്പാട്ട് (നാലുകോടി) പള്ളി പാരീഷ് കൗൺസിൽ അംഗം, ട്രസ്റ്റി, വിവിധ അസോസിയേഷണ്ടനുകളേയും, ക്ലബുകളേയും ഭാരവാഹി, പാടശേഖര കമ്മിറ്റി കൺവീനർ എന്നിവയ്ക്കു പുറമെ മതസൗഹാർദ്ദ വേദി, മദ്യവർജ്ജന പ്രസ്ഥാനം എന്നിവയിലും പ്രവർത്തിച്ചു. ഇന്ന് അവിടെ പ്രശസ്തമായി പ്രവർത്തിക്കുന്ന നാലുകോടി ക്ഷീരോത്പാദക സഹകരണ സംഘം സംഘാടകഡയറണ്ടക്ടർ, റബർ ഉത്പാദക സഹകരണസംഘം ഫൗണ്ടർ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും മഹത്തായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 1992ൽ അമേരിക്കയിലേക്കു പുറപ്പെടുമ്പോൾ നാട്ടുകാർ നൽകിയ സ്‌നേഹോഷ്മളമായ യാത്രയയപ്പും മംഗളപത്രവുമൊക്കെ ജോയിച്ചൻ ഓർമ്മയിൽ നിധിപോലെ സൂക്ഷിക്കുന്നു.
ഷിക്കാഗോയിൽ സീറോ മലബാർ ഇടവകയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല പ്രവർത്തനം. ഷിക്കാഗോ രൂപത നിലവിൽവന്നപ്പോൾ പാസ്റ്ററൽ കൗൺസിൽ അംഗമായി. രൂപതയുടെ പബ്ലിസിറ്റി ചുമതല ജോയിച്ചനാണ്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴിയും ഇല്ലിനോയിയിലെ മലയാളി അസോസിയേഷൻ മുഖേനയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അതോടൊപ്പം തന്നെ വിദൂര സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ ആഘോഷങ്ങളെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയുമൊക്കെ പത്രമാധ്യമങ്ങളിൽ എഴുതാനും ആരംഭിച്ചു. ഒരർത്ഥത്തിൽ പത്രപ്രവർത്തനം ജോയിച്ചൻ തുടങ്ങിയത് മധ്യവയസ് പിന്നിട്ടപ്പോഴാണ്. അമേരിക്കയിലെ പത്രങ്ങൾക്ക് പുറമെ കേരളത്തിലെ പ്രമുഖ വാർത്താ മാധ്യമങ്ങൾക്കുവേണ്ടി എഴുതിത്തുടങ്ങി. ടി.വി ചാനലുകൾക്കുവേണ്ടിയും വാർത്തകൾ ശേഖരിച്ചു നൽകി.
ഇന്ന് അമേരിക്കയിൽ മലയാള വാർത്തയെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം വരുന്ന പേര് ജോയിച്ചന്റേതാണ്. ജോയിച്ചന് വാർത്തയും ഫോട്ടോയും കൊടുത്താൽ അത് എല്ലാ മാധ്യമങ്ങളിലും വരുമെന്നതാണ് കാരണം. എതിരഭിപ്രായമുള്ളവരുമുണ്ട്. ഇന്റർനെറ്റിലും മറ്റും വാർത്ത കൊടുത്താൽ പിന്നെ അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ അത് പഴയ വാർത്തായായിപ്പോകും എന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ മാധ്യമങ്ങൾക്കും ഒരുമിച്ച് ഒരേസമയത്താണ് വാർത്തകൾ അയയ്ക്കുന്നതെന്നും അത് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടെതെന്നും ജോയിച്ചൻ ചൂണ്ടിക്കാട്ടുന്നു. എന്തായാലും തന്റെ പ്രവർത്തനങ്ങൾ ആർക്കും എതിരല്ലെന്ന് ജോയിച്ചൻ വ്യക്തമാക്കുന്നു.
ഭാര്യ ഓമന. നാലു മക്കളും, മരുമക്കളും, കൊച്ചുമക്കളും അടങ്ങുന്നതാണ് ജോയിച്ചന്റെ കുടുംബം. തനിക്കു ലഭിച്ച ഏറ്റവും വലിയ വരദാനമാണ് കുടുംബമെന്ന് ജോയിച്ചൻ വിശ്വസിക്കുന്നു. ജോയിച്ചനും ഭാര്യയും ഇപ്പോൾ ജോലി ചെയ്യുന്നില്ല. മകൻ ബെന്നിച്ചനും, ഭാര്യ സോഫിമോളും, ചെറുമകൻ ആൽവിനും കൂടെ താമസിക്കുന്നു. മറ്റു മൂന്നുമക്കൾ അടുത്തുതന്നെ കുടുംബമായി കഴിയുന്നു. മൂത്ത സഹോദരൻ വക്കച്ചനും ഭാര്യ കത്രിക്കുട്ടിയും പൊതുപ്രവർത്തകരാണ്. രണ്ടു സഹോദരിമാർ ഒഴിച്ച് ബാക്കിയെല്ലാ സഹോദരരും അമേണ്ടരിക്കയിലാണ്.
കേരളത്തിൽ നിന്നും ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ മലയാളപത്രങ്ങളിൽ പ്രവാസി പേജ് തുടങ്ങുന്നതിന് ജോയച്ചനാണ് പ്രചോദനം നൽകിയത്. അമേരിക്കയിൽ നിരവധിപേരെ മാധ്യമരംഗത്തേക്ക് കൈപിടിച്ചുയരുന്നതിന് ആത്മാർത്ഥമായി ജോയച്ചൻ പരിശ്രമിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കാവുന്നതല്ല.
മലയാള മാധ്യമരംഗത്തിന് ജോയിച്ചന് ചെയ്ത സംഭാവനകൾക്ക് ഇന്ത്യാ പ്രസ് ക്ലബിന്റെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇങ്ങനെയൊരു അവാർഡ് ലഭിച്ചതിന് ഈശോമിശിഹായ്ക്ക് നന്ദി കരേറ്റുന്നതായി ജോയിച്ചൻ പറഞ്ഞു. ഇതുവരെ തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുരുതുല്യനായി ആദരിക്കുകയും, ബഹുമാനിക്കുകയും ചെയുന്ന ജോയച്ചന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് അവാർഡ് നൽകി ആദരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിന് നൽകിയ അർഹമായ അംഗീകാരമാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്