നെയ്യാറ്റിൻകര ഗോപന്റെ മരണം: കളക്ടറുടെ ഉത്തരവിനെതിരെ  കുടുംബം ഹൈക്കോടതിയെ സമീപിക്കും

JANUARY 14, 2025, 7:01 PM

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സാഹചര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലിസിൻ്റെ തീരുമാനം.

കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടാനാണ് കുടുംബത്തിന്റെ നീക്കം. പ്രതിഷേധത്തെ ഹൈന്ദവ സംഘടനകളുമായി ചേർന്ന് ഹൈക്കോടതിയെ സമീപിക്കും.

സമാധിയെ കുറിച്ചുള്ള പോസ്റ്ററിൽ വരെ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴാഴ്ച' സമാധിയായെന്നാണ് കുടുംബം പറയുന്നത്.

vachakam
vachakam
vachakam

അന്ന് വൈകീട്ട് ആലുംമൂടിലെ ഒരു സ്ഥാപനത്തിൽ നിന്നും കളർ പ്രിൻ്റ് എടുത്ത് അടുത്ത ദിവസം രാവിലെ സമീപത്ത് ഒട്ടിച്ചെന്നാണ് മക്കളുടെ മൊഴി. കല്ലറ തുറന്ന് പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലിസ്. എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസ് നീക്കം.

 എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.  മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam