കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടരാൻ തീരുമാനിച്ചു ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ ഈ തീരുമാനം എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്നും ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു.
അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്