തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കയറിട്ട് കുരുക്കിയിരുന്ന നിലയിലായിരുന്നു മൃതദേഹം. വിജി ധരിച്ചിരുന്ന സ്വർണ്ണ മാലയും കമ്മലും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നഷ്ടമായിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുനെൽവേലി സ്വദേശി രങ്കനായി പൊലീസ് അന്വേഷണം തുടങ്ങിയത്. ആദ്യഭർത്താവ് മരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ യുവതിക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്