തിരുവനന്തപുരം : പിവി അൻവറിൻറെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ് നേതൃത്വം.
സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചെങ്കിലും മറുപടി നൽകാതെ അൻവറിനെ അവഗണിച്ച് പോകാനാണ് പാർട്ടി തീരുമാനം.
അൻവർ ഒരുപാട് അയഞ്ഞെങ്കിലും മുന്നണിയിലെടുക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. പ്രധാന കാരണം അൻവറിന്റെ ശൈലിയും തീരുമാനങ്ങളുമാണ്. നിലവിൽ വരുതിയിലേക്ക് വരുമെന്ന സൂചന നൽകുമ്പോഴും നാളെ എന്തായിരിക്കും സ്ഥിതിയെന്നതിൽ കോൺഗ്രസിൻറെ ആശങ്ക മാറിയിട്ടില്ല.
തൃണമൂൽ വഴി യുഡിഎഫ് പ്രവേശനമാണ് അൻവറിന്റെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ്, താൻ എൽഡിഎഫിന്റെ ഭാഗമായിരിക്കെ രൂക്ഷഭാഷയിൽ വിമർശിക്കുകയും അഴിമതിയാരോപണമടക്കം ഉന്നയിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോടും വി.ഡി സതീശനോടും മാപ്പ് പറഞ്ഞത്. നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു.
വിഎസ് ജോയിയെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച അൻവറിന്റെ നടപടിയിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അമർഷം നിലനിൽക്കെ അതിൽ തെറ്റില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്