താമരശ്ശേരി: പ്രതിപക്ഷനേതാവ് വി ഡി സതീശൻ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിനെ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ചു.
കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, കോഴിക്കോട് ജില്ലാപ്രസിഡന്റ് ബിജു കണ്ണന്തറ തുടങ്ങിയവർ വി ഡി സതീശനൊപ്പമുണ്ടായിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ വനനിയമ ഭേദഗതിക്കെതിരേ യുഡിഎഫ് സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന മലയോര സമരപ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായാണ് സന്ദർശനം നടത്തിയത്.
വിഷയങ്ങൾ ജാഥയിലുന്നയിച്ച് പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് ശക്തമായ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷനേതാവ് ബിഷപ്പിനെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്