ഐ.സി.സി ടൂർണമെന്റുകളിൽ എക്കാലവും തന്റെ ഇഷ്ട ടീം ഇന്ത്യയാണെന്ന് പാകിസ്താൻ മുൻ താരം മുഹമ്മദ് ആമിർ. സമീപകാലത്ത് പാകിസ്താന്റെ പ്രകടനങ്ങൾ അവരുടെ ശക്തി കാണിക്കുന്നതാണ്.
ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടിൽ പരാജയപ്പെടുത്തി. ഈ പ്രകടനങ്ങൾ നോക്കിയാൽ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയും. എന്നാൽ വലിയ ടൂർണമെന്റുകളിൽ എക്കാലവും തന്റെ ഇഷ്ട ടീം ഇന്ത്യയാണ്, മുഹമ്മദ് ആമിർ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ബുംറ ഇല്ലെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്നും ആമിർ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു ടോപ് ബൗളറാണ്. ബുംറ ഇല്ലെങ്കിൽ ഇന്ത്യൻ ബൗളിങ് നിരയുടെ കരുത്ത് 40 മുതൽ 50 ശതമാനം വരെ കുറയുമെന്നും ആമിർ വ്യക്തമാക്കി.
അടുത്ത മാസം 19 മുതൽ പാകിസ്താനിലും ദുബായിലുമായാണ് ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് നടക്കുക. ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരും പാകിസ്താനാണ്. 2017ൽ ഇംഗ്ലണ്ട് വേദിയായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്