ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ടീം ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ മാറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കളിക്കാർക്ക് വേരിയബിൾ വേതനം അവതരിപ്പിക്കാൻ പദ്ധതിയിടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതായത് പ്രകടനം മികച്ചതല്ലെങ്കിൽ പ്രതിഫല തുക കുറച്ചേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബിസിസിഐ കോർപ്പറേറ്റ് രീതിയിലുള്ള ഘടനയ്ക്കായി ശ്രമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. പുതിയ രീതിയിൽ കളിക്കാർക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പണം പിഴയോ പ്രതിഫലമോ ആയി നൽകാം എന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ട്രഷററുമായ ദേവജിത് സൈകിയയും പ്രഭ്‌തേജ് സിംഗ് ഭാട്ടിയയും എത്തുന്നതോടെ പുതിയ സംവിധാനം ബിസിസിഐയുടെ പ്രവർത്തനത്തിലും കളിക്കാരെ കൈകാര്യം ചെയ്യുന്ന രീതിയിലും നിരവധി മാറ്റങ്ങൾ കൊണ്ടുവന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ ബി.സി.സി.ഐയിലെ പുതിയ അംഗങ്ങളിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ ഒന്നാണ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പളം.
"കളിക്കാർക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കണം, അവരുടെ പ്രകടനം പ്രതീക്ഷകൾക്ക് അനുസൃതമല്ലെന്ന് കരുതുകയാണെങ്കിൽ, വേരിയബിൾ പേ-കട്ടുകൾ നേരിടേണ്ടിവരും എന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്