പഞ്ചാബ് കിങ്‌സിനെ ശ്രേയസ് അയ്യർ നയിക്കും

JANUARY 14, 2025, 2:43 AM

ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ പഞ്ചാബ് കിങ്‌സിനെ ശ്രേയസ് അയ്യർ നയിക്കും. ബിഗ് ബോസ് നൈറ്റിൽ ബോളിവുഡ് നായകൻ സൽമാൻ ഖാനാണ് പഞ്ചാബ് കിങ്‌സ് നായകനെ പ്രഖ്യാപിച്ചത്. ശ്രേയസിനൊപ്പം സ്പിന്നർ യൂസ്വേന്ദ്ര ചഹലും ശശാങ്ക് സിങ്ങും വേദിയിൽ ഉണ്ടായിരുന്നു. 96-ാം നമ്പർ ജഴ്‌സിയിലാണ് താരം പഞ്ചാബ് കിങ്‌സിനായി കളിക്കുക.

നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണിൽ നയിച്ചത് ശ്രേയസ് ആയിരുന്നു. ഐപിഎൽ താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് താരമായിരുന്ന സ്പിന്നർ യൂസ്വേന്ദ്ര ചഹലിനെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ശശാങ്ക് സിങ്ങിനെ ലേലത്തിന് മുമ്പുതന്നെ പഞ്ചാബ് ടീമിൽ നിലനിർത്തി.

ഐപിഎൽ 2025നുള്ള പഞ്ചാബ് കിങ്‌സ് ടീം: ശ്രേയസ് അയ്യർ (ക്യാപ്ടൻ), ശശാങ്ക് സിങ്, പ്രഭ്‌സിമ്രാൻ സിങ്, അർഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്‌സ്‌വെൽ, നേഹൽ വധേര, യാഷ് താക്കൂർ, വൈശാഖ് വിജയകുമാർ, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ, മാർകോ ജാൻസൻ, ജോഷ് ഇംഗ്ലീഷ്, ലോക്കീ ഫെർഗൂസൻ, അസമത്തുള്ള ഒമർസായി, ഹാർനൂർ പന്നു, കുൽദീപ് സെൻ, പ്രിയാൻഷ് ആര്യ, ആരോൺ ഹാർഡി, മുഷീർ ഖാൻ, സൂര്യൻഷ് ഷെഡ്ജ്, സേവ്യർ ബാർട്ട്‌ലെറ്റ്, പ്യാല അഭിനാഷ്, പ്രവീൺ ദുബെ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam