ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഡിഫൻഡർ ടൈറൽ മലാസിയയെ വിൽക്കാൻ ശ്രമിക്കും. അനുകൂലമായ ഓഫറുകൾ വന്നാൽ താരത്തെ ക്ലബ് വിടാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.
വിൽക്കാനായില്ലെങ്കിൽ ലോണില്ലെങ്കിലും താരത്തെ കൈമാറാനാകുമോ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കും.
2022ൽ ഫെയ്‌നൂർഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ മലാസിയ പരിക്ക് കാരണം അവസാന രണ്ട് സീസണും പുറത്തായിരുന്നു. ഇപ്പോൾ ഫിറ്റൻസ് വീണ്ടെടുത്തു എങ്കിലും ഇപ്പോഴും ആദ്യ ഇലവന്റെ ഭാഗമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കുകളെ ലക്ഷ്യം വെക്കുന്നതിനാൽ മലാസിയക്ക് വലിയ ഭാവി ക്ലബിൽ കാണുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്