ന്യൂഡല്‍ഹി: പുരപ്പുറ സൗരോര്‍ജപദ്ധതി (പി.എം. സൂര്യഘര്‍ മുഫ്ത് ബിജിലി യോജന) പ്രകാരം സൗരോര്‍ജപദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കുള്ള സബ്‌സിഡി ഇനി മുതല്‍ നേരിട്ട് അവരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി പദ്ധതി നടത്തിപ്പിനുള്ള പെരുമാറ്റച്ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രാലയം ഉത്തരവിറക്കി.
കേന്ദ്ര സഹായധനത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് സബ്‌സിഡി കിഴിച്ചാണ് സേവനദാതാക്കള്‍ക്ക് നല്‍കിയിരുന്നത്. സബ്‌സിഡി നോഡല്‍ ഏജന്‍സികളാണ് അനുവദിക്കുന്നത്. ഇതൊഴിവാക്കി സബ്‌സിഡി ഉപയോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം. കേരളത്തില്‍ കെ.എസ്.ഇ.ബിയാണ് നോഡല്‍ ഏജന്‍സി.
പി.എം സൂര്യഘര്‍ പദ്ധതിക്കായുള്ള ദേശീയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത് അംഗങ്ങളാകുന്നവര്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യം. രജിസ്റ്റര്‍ചെയ്ത് അംഗങ്ങളാകുന്നവരുടെ രേഖകള്‍ പരിശോധിച്ച് നോഡല്‍ ഏജന്‍സി ഉറപ്പുവരുത്തി വേണം കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍. നോഡല്‍ ഏജന്‍സികള്‍വഴി സബ്സിഡി ലഭിക്കുന്നതിന് മൂന്നുമുതല്‍ നാലുമാസംവരെ കാലതാമസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് തുക അയക്കുന്ന സംവിധാനം കൊണ്ടുവന്നത്. ഇപ്രകാരം നല്‍കുമ്പോള്‍ സര്‍വീസ് ചാര്‍ജും ഒഴിവായിക്കിട്ടും.
പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് 100 കോടിരൂപ കേന്ദ്രം നീക്കിവെച്ചിരുന്നു. ഇതിനുപുറമേ, ഗ്രാന്റുകളും മറ്റുമായി വേറെയും തുകകള്‍ പദ്ധതിച്ചെലവിലേക്കായി വകയിരുത്തും. ഇതുവരെ 1.45 കോടി ഉപയോക്താക്കള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇവരില്‍ 6.34 ലക്ഷംപേര്‍ക്ക് പ്ലാന്റുകള്‍ സ്ഥാപിച്ചുനല്‍കി. 2026-2027 വരെയാണ് പദ്ധതിയുടെ കാലാവധി. മൊത്തം 75,021 കോടിയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്