റിട്ടയേർഡ് ഐഎഎസ് ഉദ്യോ​ഗസ്ഥന് ബസ് കണ്ടക്ടറുടെ മർദ്ദനം 

JANUARY 12, 2025, 10:31 PM

ജയ്പൂർ: ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ (ഐഎഎസ്) വിരമിച്ച ഉദ്യോഗസ്ഥന് നേരെ  ബസ് കണ്ടക്ടറുടെ മർദ്ദനം.

രാജസ്ഥാനിലെ ജയ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. 10 രൂപ അധികം നൽകാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് കണ്ടക്ടർ മർദ്ദിച്ചത്.   

 സോഷ്യൽ മീഡിയ വഴി ഈ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ആർഎൽ മീണക്കാണ് മർദ്ദനമേറ്റത്. മീണ, അദ്ദേഹത്തിന്റെ സ്റ്റോപ് നഷ്ടമായതിനെ തുടർന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാൻ 10 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.  വിസ്സമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടർ ഇദ്ദേഹത്തെ കൈയേറ്റം ചെയ്തത്.

vachakam
vachakam
vachakam

ബസിലെ ഇതര യാത്രക്കാരുടെ മുന്നിൽവെച്ചായിരുന്നു മർദ്ദനം. കണ്ടക്ടർ ഘനശ്യാം ശർമ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

 ആർഎൽ മീണ ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ സ്റ്റോപ്പിനെക്കുറിച്ച് കണ്ടക്ടർ അറിയിച്ചില്ല. തുടർന്ന് ബസ് നൈലയിലെ അടുത്ത സ്റ്റോപ്പിൽ എത്തി. കണ്ടക്ടർ മീണയോട് അധിക കൂലി ചോദിച്ചപ്പോൾ തർക്കമുണ്ടാകുകയും അധികം പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം കൈയാങ്കളിയിലെത്തി. മീണയെ കണ്ടക്ടർ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു.

 കുറ്റാരോപിതനായ കണ്ടക്ടറെ മോശം പെരുമാറ്റത്തിന് ജയ്പൂർ സിറ്റി ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam