ന്യൂഡെല്‍ഹി: 400ലധികം സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണികള്‍ ഇമെയിലിലൂടെ അയച്ചത് ഒരു കുട്ടിയാണെന്ന് വിപുലമായ അന്വേഷണത്തിന് ശേഷം ഡെല്‍ഹി പൊലീസ് കണ്ടെത്തി. ഫോറന്‍സിക്, സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള അന്വേഷണങ്ങളാണ് വിദ്യാര്‍ത്ഥിയിലേക്ക് പൊലീസിനെ എത്തിച്ചത്. ഇമെയിലുകളുടെ ഉത്ഭവം മറച്ചുവെക്കുന്ന വിപിഎന്‍ ഉപയോഗം കാരണം അന്വേഷണത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി പോലീസ് പറഞ്ഞു.
250 സ്‌കൂളുകളിലേക്ക് ഒരേസമയം മെസേജുകള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ കുട്ടി കൂട്ടത്തോടെ അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നിരുന്നാലും കൂടുതല്‍ വലിയ ഗൂഢാലോചന ഈ വ്യാജ ബോംബ് സന്ദേശങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വിമാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും വ്യാജ ബോംബ് സന്ദേശങ്ങള്‍ ലഭിച്ചിരുന്ന്. രാജ്യത്തെ വ്യോമയാന ഗതാഗതത്തെയും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുകയും ചെയ്തു്.
''നൂതന സാങ്കേതിക രീതികള്‍ ഉപയോഗിക്കപ്പെട്ടു, കുട്ടി ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല,'' പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നേരത്തെ ശബ്ദമുയര്‍ത്തിയ ഒരു എന്‍ജിഒയുമായി കുട്ടിയുടെ കുടുംബത്തിനുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്‍ജിഒയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്, എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മറച്ചുവെക്കുകയാണ്. എന്‍ജിഒയോ മറ്റ് സ്ഥാപനങ്ങളോ കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് ഡെല്‍ഹി പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.
2024 ഫെബ്രുവരി 12-ന് ആരംഭിച്ച വ്യാജ ഇമെയിലുകള്‍ 2025 ജനുവരി 8 വരെ ഇടയ്ക്കിടെ തുടര്‍ന്നു. കുട്ടിയുടെ ലാപ്ടോപ്പിന്റെ ഫോറന്‍സിക് വിശകലനത്തില്‍ നിന്നാണ് 400-ലധികം ഇമെയിലുകള്‍ സ്ഥിരീകരിച്ചുകൊണ്ട് കേസിലെ വഴിത്തിരിവ്. ഇമെയിലുകള്‍ അയക്കുന്നതിന് ഡാര്‍ക്ക് വെബിന്റെയും മറ്റ് അത്യാധുനിക ഉപകരണങ്ങളുടെയും ഉപയോഗവും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്