തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും റാണ ദഗ്ഗുബാട്ടിക്കെതിക്കുമെതിരെ പോലീസ് കേസ് 

JANUARY 13, 2025, 12:00 AM

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും പോലീസ് കേസെടുത്തതായി റിപ്പോർട്ട്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം ഇരുവരേയും കൂടാതെ റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത് 2022ലാണ്. ദഗ്ഗുബാട്ടി കുടുംബം ഫിലിം നഗറിലെ സ്ഥലം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് കൊടുത്തിരുന്നു. ഈ സ്ഥലത്താണ് ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. 

vachakam
vachakam
vachakam

എന്നാൽ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് അതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ തകര്‍ത്തത്. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam