ഡൽഹി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കെടുക്കും. ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
പുതിയ ഭരണകൂട പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. ജയ്‌ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
അതേസമയം അർജന്റീന പ്രസിഡന്റ് ജാവിയർ മിലെ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, മുൻ ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൽസോനാരോ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയവർക്കും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്