പുതു ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ!   സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ 

JANUARY 11, 2025, 7:17 PM

ബെംഗളൂരു:  സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലേക്കു കടന്നു.  രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. 

ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ 15 മീറ്റർ അകലത്തിലാണിപ്പോള്‍. ഇത് ഉടൻ തന്നെ പത്ത് മീറ്ററിലേക്ക് കൊണ്ടുവരും. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 

 അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.

vachakam
vachakam
vachakam

തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.  

 ഐഎസ്ആ‌ർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ 15 മീറ്ററര്‍ അകലത്തിലേക്ക് ഉപഗ്രഹങ്ങളെ വിജയകരമായി എത്തിക്കാനായി. ഉപഗ്രഹങ്ങള്‍ തമ്മിൽ ആശയവിനിമയവും നടത്തി. ഉപഗ്രഹങ്ങള്‍ തമ്മിൽ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam