തിരുവനന്തപുരം: ഭാര്യയുമായി അവിഹിതം സംശയിച്ച് ടിപ്പർ ഡ്രൈവറായ ഗുണ്ടയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരായി.
നെടുമങ്ങാട് ഏണിക്കരയിലാണ് വെള്ളിയാഴ്ച രാത്രിയോടെ സംഭവം നടന്നത്.കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടിൽ സാജൻ (31) ആണ് മരിച്ചത്.
സംഭവത്തിൽ കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ജിതിന്‍റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ജിതിൻ ഉൾപ്പെട്ട സംഘം സാജന്‍റെ വീട്ടിൽ എത്തുകയും ടിപ്പർ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് മർദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്