കോട്ടയം: വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാനക്കാരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്.
വീഡിയോ കോള്‍ വിളിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ഇരുവരും ചേര്‍ന്ന് വൈദികനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍ നിന്ന് പണം തട്ടുകയായിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ചാണ് യുവതി വൈദികനെ ഫോണില്‍ ബന്ധപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. എസ് ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്