പത്തനംതിട്ട പോക്സോ കേസ്: അറസ്റ്റിലായവരിൽ നവവരനും സഹോദരങ്ങളും പ്ലസ് ടു വിദ്യാര്‍ത്ഥിയും

JANUARY 11, 2025, 7:24 PM

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ  ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇതുവരെ 23 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ പ്രതികളെ അന്വേഷണ സംഘം തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിൻ എന്ന ആൺസുഹൃത്താണെന്നാണ് മൊഴി. ഇയാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.   

ദേശീയ- സംസ്ഥാന വനിതാ കമ്മീഷനുകൾ വിഷയത്തിൽ ഇടപെട്ടതോടെ ദക്ഷിണ മേഖല ഡിഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരമാവധി പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.  

ഇതിനിടെ ഇലവുംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. കാറിൽ വെച്ച് പീഡനം നടന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.   പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്.  

vachakam
vachakam
vachakam

 അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്.

 സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത പെൺകുട്ടി അച്ഛന്‍റെ മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും ഡയറി കുറുപ്പുകളിൽ നിന്നും ആണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിനു ശേഷം നാളെയും കൂടുതൽ അറസ്റ്റ്  ഉണ്ടാകും. കൂട്ട ബലാത്സംഗ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam