കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയിൽ പറഞ്ഞു.
20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകർക്ക് ഒരുക്കാനും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും അബ്ദുറഹിമാനും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്