ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിഭാഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.
പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടർന്നേക്കും.
ചേർത്തല ഏരിയാ സെക്രട്ടറി ബി വിനോദ്, കായംകുളം ഏരിയാ സെക്രട്ടറി ബി അബിൻഷാ, ആലപ്പുഴ ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, ഹരിപ്പാട് ഏരിയാ സെക്രട്ടറി സി പ്രസാദ്, മാവേലിക്കര ഏരിയാ സെക്രട്ടറി ജി അജയകുമാർ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശിവപ്രസാദ് തുടങ്ങിയവർ പുതിയതായി തിരഞ്ഞെടുക്കുന്ന ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്