മുംബൈ: സ്‌മാർട്ട് ഫോൺ വാങ്ങിക്കൊടുക്കാത്തതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറിൽ പിതാവും തൂങ്ങിമരിച്ചതായി റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നാലെ അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലാത്തൂരിൽ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്‌മാർട്ട് ഫോൺ വേണമെന്ന് ഓംകാർ കർഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി നൽകിയില്ല. ഇതിനെ തുടർന്നാണ് ദാരുണ സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്