കത്തിയമര്‍ന്ന് ലോസ് ആഞ്ചല്‍സ്: കാട്ടുതീയില്‍ ഇതുവരെ പൊലിഞ്ഞത് 16 ജീവന്‍

JANUARY 12, 2025, 3:57 AM

ലോസ് ആഞ്ചല്‍സ്: ില്‍ ശക്തമായി ആഞ്ഞുവീശുന്ന കാട്ടുതീയില്‍ ഇതുവരെ പൊലിഞ്ഞത് 16 ജീവന്‍. 12,000-ലധികം കെട്ടിടങ്ങളാണ് അഗ്നി വിഴുങ്ങിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ കഠിനമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാത്രിയിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും ശക്തമായ കാറ്റ് പ്രവചിക്കുന്നത് ഈ ശ്രമത്തെ അപകടത്തിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ സജീവമായ നാല് തീപിടുത്തങ്ങളില്‍ ഏറ്റവും വലുതായ പാലിസേഡ്‌സ് കാട്ടുതീ 1000 ഏക്കറിലേക്ക് കൂടി വ്യാപിച്ചു. ഇത് കൂടുതല്‍ വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ജനങ്ങളെ അടിയന്തര പലായനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. അല്‍തഡേനയിലെ ഈറ്റണ്‍ തീപിടുത്തവും മറ്റ് തീപിടുത്തങ്ങളും തുടരുന്നതിനാല്‍ 100,000-ത്തിലധികം പേര്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam