തൃശൂർ: തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ എന്നാണ് ലഭിക്കുന്ന വിവരം.
നാല് പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ഒരാൾ അപകടനില തരണം ചെയ്തുട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്