കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തിങ്കളാഴ്ച വയനാട്ടില്‍. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിക്കും. എന്‍.എം വിജയന്റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസിന് നേരെ വലിയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇതാദ്യമായാണ് വി.ഡി സതീശന്‍ എന്‍.എം വിജയന്റെ വീട്ടില്‍ എത്തുന്നത്.
വയനാട്ടിലേയ്ക്ക് പ്രതിപക്ഷ നേതാവ് എത്തുന്നത് മറ്റ് ചില പരിപാടികളില്‍ക്കൂടി പങ്കെടുക്കാനാണ്. കല്‍പ്പറ്റയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ഇതിന് ശേഷമാകും എന്‍എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിക്കുക. വി.ഡി സതീശനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദര്‍ശിക്കാന്‍ വി.ഡി സതീശന്‍ വയനാട്ടില്‍ എത്തുന്നത്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതി വീട്ടിലെത്തിയപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും എത്തുമെന്ന് അറിയിച്ചിരുന്നു.
ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമര്‍ശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെയും എന്‍.ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്