മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടോളം പേരാണ് 36കാരിയായ യുവതിയെ പീഡിപ്പിച്ചത്.
പ്രതികള്‍ യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം.
ഇതിന് പുറമേ യുവതിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതായി യുവതിയുടെ സഹോദരനും ഭാര്യയും പറഞ്ഞു. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്