കോഴിക്കോട്: ദേശീയ പാത 66ല്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചതായി റിപ്പോർട്ട്. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്.
ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്‍റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. അപകടം നടക്കുമ്പോള്‍ കാറില്‍ നാല് യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. അതുകൊണ്ട് വലിയ അപകടം ആണ് ഒഴിവായത്.
കാറിന്‍റെ ഒരു വശം പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുന്‍പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്