നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പതആ സമ്മേളനം വിളിച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. നാളെ രാവിലെ 9:30 ന് ഒരു പ്രസ് മീറ്റ് സംഘടിപ്പിക്കുന്നുവെന്ന് ഫെസ്ബുക്ക് കുറിപ്പിലൂടെ അന്‍വര്‍ അറിയിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി അന്‍വര്‍ ഫോണില്‍ സംസാരിച്ചിരുന്നു.
തൃണമൂലിന്റെ കേരള കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം അന്‍വറിന് നല്‍കുമെന്നാണ് വിവരം. മമത ബാനര്‍ജിയെ കേരളത്തില്‍ എത്തിച്ച് റാലിക്കും അന്‍വറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാല്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ചാണ് നിലവില്‍ ആശങ്ക നിലനില്‍ക്കുന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടയില്‍ ചേര്‍ന്നാല്‍ അയോഗൃത പ്രശ്‌നമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്