ഔസേപ്പച്ചൻ-ഷിബു ചക്രവർത്തി എവർഗ്രീൻ കൂട്ടുകെട്ട് വീണ്ടും; ബെസ്റ്റിയിലെ 'വെള്ളമഞ്ഞിന്റെ തട്ടവുമായി' ശ്രദ്ധ നേടുന്നു

JANUARY 12, 2025, 6:12 AM

മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ  ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം നൽകിയതാവട്ടെ പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിൻ ബാലുവും നിത്യ മാമ്മനും. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരാണ് പാട്ട് സംഗീത പ്രേമികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പുറത്തു വിട്ടത്. 


കണ്ണൂരിൽ നടന്ന 'ബെസ്റ്റി സായാഹ്നം' പരിപാടിയിലും 'വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺ കിടാവുപോൽ താഴ് വര ..' എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞു നിന്നു. ചടങ്ങിൽ നിർമ്മല ഉണ്ണികൃഷ്ണനാണ് ഈ ഗാനം പുറത്തിറക്കിയത്. ബെൻസി പ്രൊഡക്ഷൻസിന്റെ  ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച 'ബെസ്റ്റി' ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമയിൽ യുവ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സസ്‌പെൻസ് നിറഞ്ഞ ഫാമിലി എന്റർടൈനർ മികച്ച പാട്ടുകൾ കൊണ്ടും സമ്പന്നമാണ്.

vachakam
vachakam
vachakam

പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്! ബെസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ്. മലയാളത്തിലെ മുപ്പതോളം താരങ്ങൾ അഭിനയിച്ച സിനിമയുടെ കഥ പൊന്നാനി അസീസിന്റെതാണ്.

'കൺവിൻസിങ് സ്റ്റാറാ'യി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബുസലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബെസ്റ്റി' യിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ, സന്ധ്യ മനോജ് തുടങ്ങിയവരുമുണ്ട്.

കഥ: പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്‌കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ.

vachakam
vachakam
vachakam

സ്റ്റിൽസ്: അജി മസ്‌കറ്റ്. സംഘട്ടനം: ഫിനിക്‌സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി, സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam