ഷിക്കാഗോ: എസ്ബി കോളേജിന്റെ പൂർവ വിദ്യാർഥികളായ കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ടിൽ പിതാവിനും ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനും എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ ഷിക്കാഗോ ചാപ്റ്റർ പൊതുയോഗം ഊഷ്മളമായ അഭിനന്ദനങ്ങൾ അർപ്പിച്ചു.
2024 ഡിസംബർ 28 ശനിയാഴ്ച ഉച്ചക്ക് ഡിസ്‌പ്ലൈൻസിലുള്ള കോർട്ട്‌ലാൻഡ് സ്‌ക്വയറിൽ വച്ച് നടന്ന സമ്മേളനത്തിൽ ഡോ. മനോജ് നേര്യംപറമ്പിൽ അധ്യക്ഷത വഹിച്ചു. എസ്ബി കോളേജിലെ കലാലയ വിദ്യാഭ്യാസകാലം മുതൽ അഭിവന്ദ്യ പിതാക്കന്മാർ തെളിയിച്ച മികവാർന്ന പ്രവർത്തനശൈലിക്ക് ലഭിച്ച അംഗീകാരമാണ് ഈ ഉന്നത പദവികൾ.
അസോസിയോഷൻ മുൻ പ്രസിഡന്റ് ഷിബു അഗസ്റ്റിൻ അവതരിപ്പിച്ച ആശംസാ പ്രമേയം സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. കോളേജ് പഠനകാലത്തു കാത്തലിക് സ്റ്റുഡന്റസ് മൂവ്‌മെന്റിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട് ഇരുവരും പുലർത്തിയിരുന്ന വിനയവും സാമർഥ്യവും സഭാസ്‌നേഹവും ശ്രദ്ധേയമായിരുന്നതായി സമ്മേളനത്തിൽ പങ്കെടുത്ത ഷിക്കാഗോയിലെ പൂർവ വിദ്യാർഥികൾ അനുസ്മരിച്ചു.
പൂർവ്വ വിദ്യാർഥികളായ അഭിവന്ദ്യ കർദ്ദിനാൾ ഐസക് മാർ ക്ലിമീസ് ബാവക്കും കർദ്ദിനാൾ മാർ ആലഞ്ചേരി പിതാവിനുമൊപ്പം മാർ കൂവക്കാട്ടിനു കർദ്ദിനാൾ പദവി ലഭിക്കുക വഴി മൂന്ന് കർദ്ദിനാൾമാർക്ക് വൈജ്ഞാനിക ജൻമം നൽകി. എസ്ബി കോളേജ് മാതൃകാ വിദ്യാലയമായിരിക്കുകയാണ്. ഇത് അപൂർവ്വവും എല്ലാ വിദ്യാർഥികൾക്കും അഭിമാനകാരവും ആഹ്ലാദകരമായ നിമിഷങ്ങളാണ് നൽകുന്നതെന്നും അസോസിയേഷന്റെ പ്രമേയത്തിൽ പറഞ്ഞു.
എക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ബോബൻ കളത്തിൽ, ജിജി മാടപ്പാട്, ഷിജി ചിറയിൽ, ബിജി കൊല്ലാപുരം, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, അമ്പിളി ജോർജ്ജ്, ഷാജി കൈലാത്ത്, ജോൺ നടക്കപ്പാടം, ജോസഫ് കാളാശ്ശേരി, മനീഷ് തോപ്പിൽ, സണ്ണി വള്ളിക്കളം എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. സെക്രെട്ടറി തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്