പ്രതീക്ഷകൾ തെറ്റിച്ചില്ല..'രേഖചിത്രം' സിനിമയ്ക്ക് ഗംഭീര തുടക്കം

JANUARY 9, 2025, 8:49 PM

ജോഫിൻ തോമസിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രത്തിന് എങ്ങും മികച്ച പ്രതികരണം. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്.

മികച്ച മേക്കിങാണെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും പുതുമ നിറഞ്ഞ ഒരു എക്‌സ്പീരിയൻസായിരുന്നു രേഖാചിത്രം എന്നും പലരും അഭിപ്രായപ്പെടുന്നു. പിടിച്ചിരുത്തുന്ന ആഖ്യാനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ആസിഫ് അലിയുടെ പ്രകടനത്തിനും കൈയ്യടിയാണ് ലഭിക്കുന്നത്. എല്ലാം കൊണ്ടും വ്യത്യസ്തമായ ചിത്രം തന്നെയെന്ന് സിനിമ കണ്ടവർ പറയുന്നു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. കഥ, മേക്കിങ്, പെർഫോമൻസ് എല്ലാം കൊണ്ട് രേഖാചിത്രം മികച്ചു നിൽക്കുന്നു.

vachakam
vachakam
vachakam

രാമു സുനിൽ, ജോഫിൻ ടി. ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് ('ആട്ടം' ഫെയിം) എന്നിവർ എത്തുന്നുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്,പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam