ഡൽഹി: സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. നോയിഡയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ നിയമവിദ്യാർത്ഥിയായ തപസ് ആണ് വീണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്. നോയിഡയിലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഏഴാം നിലയിലുള്ള ഈ ഫ്‌ളാറ്റില്‍ നിന്നാണ് തപസ് താഴെ വീണത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തേയ്ക്ക് വീണ തപസ് തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് യുവാവിനെ ആദ്യം കാണുന്നത്. പരിക്കേല്‍ക്കുക മാത്രമായിരിക്കുമെന്നാണ് കരുതിയത്. അടുത്തു ചെന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു തലയില്‍ തൊട്ട് നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു എന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് തനിയെ വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നതടക്കമുള്ള കാര്യം വിശദമായി പരിശോധിക്കും എന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്