'ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്'; നിർണായക വിധിയുമായി സുപ്രീം കോടതി 

JANUARY 12, 2025, 1:08 AM

ഡല്‍ഹി: കുടുംബകോടതി നിര്‍ദേശിച്ച ശേഷവും ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി വിധി. ജാര്‍ഖണ്ഡിലെ ദമ്പതികളുടെ കേസില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർണായക വിധി.

അതേസമയം ഇക്കാര്യത്തില്‍ നിയമപരമായ കടുംപിടിത്തമില്ലെന്നും തെളിവുകളും സാഹചര്യവും പരിഗണിച്ചാകണം തീരുമാനമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2015ലാണ് ജാര്‍ഖണ്ഡിലെ ദമ്പതികള്‍ വേര്‍പിരിഞ്ഞത്. ഭാര്യ വീടു വിട്ടിറങ്ങിയതാണെന്നും തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തിരികെ വന്നില്ലെന്നും ജീവനാംശം നല്‍കാനാവില്ലെന്നും കാണിച്ചു ഭര്‍ത്താവ് റാഞ്ചിയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കുകയിരുന്നു. 

എന്നാൽ അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ഭാര്യയുടെ വാദം. ഭാര്യ ഒപ്പം താമസിക്കണമെന്ന ഭര്‍ത്താവിന്റെ വാദം കുടുംബ കോടതി അംഗീകരിച്ചു. എന്നാല്‍ ഭാര്യ അനുസരിച്ചില്ല.

vachakam
vachakam
vachakam

ഇതിന് പിന്നാലെ ഭാര്യയുടെ ഹര്‍ജിയില്‍ 10,000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോൾ ഭാര്യയ്ക്ക് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam