ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന് യുവാവ് 

JANUARY 12, 2025, 11:37 PM

 ചെന്നൈ: ഭാര്യയെ നടുറോഡിലിട്ട് യുവാവ് വെട്ടിക്കൊന്നു. മേടവാക്കം നാലാം ക്രോസ് സ്ട്രീറ്റിൽ കഴിയുന്ന ജ്യോതി (37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ട്രിപ്ലിക്കേൻ സ്വദേശി മണികണ്ഠൻ (42) ആണ് പിടിയിലായത്. 

  7 വർഷം മുൻപ് മണികണ്ഠനുമായി വേർപിരിഞ്ഞ് 3 മക്കൾക്കൊപ്പം മേടവാക്കത്തു താമസിക്കുകയായിരുന്നു ജ്യോതി. 

 മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി (38) ഇവർക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

vachakam
vachakam
vachakam

 ശനിയാഴ്ച ജ്യോതിയെ മണികണ്ഠൻ വിളിച്ചുവരുത്തി. ഇതനുസരിച്ച് പള്ളിക്കരണൈയിലെത്തിയെങ്കിലും ഇവിടെ വച്ചും മണികണ്ഠനുമായി വാക്കുതർക്കമുണ്ടതോടെ പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരുപ്പൂരി അടിച്ച ശേഷമാണു മടങ്ങിയത്. വീട്ടിലെത്തി വിവരങ്ങൾ കൃഷ്ണമൂർത്തിയെയും അറിയിച്ചു.

രാത്രി 9 ന് ഇയാൾക്കൊപ്പം ബൈക്കിൽ ജ്യോതി മേടവാക്കം കൂട്ട് റോഡ് ഭാഗത്തെത്തി മണികണ്ഠനുമായി വീണ്ടും ബഹളമുണ്ടാക്കി. 

  ഇതിനിടെ, മദ്യലഹരിയിലായിരുന്ന മണികണ്ഠൻ കത്തികൊണ്ട് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും വെട്ടുകയായിരുന്നു. കൃഷ്ണമൂർത്തിയെയും ഇയാൾ ആക്രമിക്കുകയായിരുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam