ന്യൂഡല്‍ഹി: നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ട് മാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഡിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മര്‍ദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികള്‍ പറഞ്ഞത്.
എന്നാല്‍ ഈ മൊഴികള്‍ വിശ്വസനീയമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയത് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. മാത്രവുമല്ല കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ലെങ്കില്‍പ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്