ബെംഗളൂരു: കർണാടകയിൽ മദ്യപിച്ച് ബോധം നശിച്ചു പശുക്കളുടെ അകിട് അറുത്തുമാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാമരാജ്പേട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് പശുക്കളെ ഇയാൾ ആക്രമിച്ചത്.
സംഭവത്തിൽ 30 കാരനായ സയിദ്ദ് നസ്റു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം പശുക്കളെ ആക്രമിച്ചത് വലിയ രീതിയിലെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി നടപടി സ്വീകരിക്കാനും കുറ്റവാളിയെ കണ്ടെത്താനും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്