ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ, രാഹുലിന്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ രക്ഷിക്കാനാണെന്നും അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു.
രാജ്യവ്യാപകമായ ജാതി സെൻസസ് വിഷയത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. പ്രധാനമന്ത്രി മോദിയിൽ നിന്നും കെജ്‌രിവാളിൽ നിന്നും താൻ ജാതി സെൻസസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൗതം അദാനിക്കെതിരെ കെജ്രിവാൾ സംസാരിക്കാത്തത് എന്തെന്നും രാഹുൽ ചോദിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീല ദിക്ഷിത്തിന്റെ കാലത്താണ് ഡൽഹിയിൽ വികസനം വന്നതെന്നും കെജ്‌രിവാളിനോ ബിജെപിക്കോ അത്പോലെ വികസനം കൊണ്ടുവരാനായില്ലന്നും രാഹുൽ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്