കൊച്ചി: ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
പണമില്ലാത്ത ചില തടവുകാരുണ്ട്. അവർക്ക് വേണ്ടിയാണ് ജയിലിൽ തുടർന്നതെന്നാണ് ബോബി ചെമ്മണ്ണൂർ ഇന്ന് നൽകിയ വിശദീകരണം.
ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി നിലപാടുകളും ബോബിക്കെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തനിക്കെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നൽകിയത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്