2022ലെ വെടിവയ്പ്പിൽ 19 വയസുകാരൻ രണ്ടു പേരെ വധിച്ച കേസിൽ ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി, അതിന്റെ ഫലമായി അയാൾക്ക് സ്വാഭാവിക ജീവപര്യന്തം തടവ് ലഭിച്ചു.
ടാരന്റ് കൗണ്ടി, ടെക്‌സസ് 2022ൽ ഫോർട്ട് വർത്തിൽ രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ടാരന്റ് കൗണ്ടി ജൂറി ഈ ആഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 19 വയസുകാരനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു.
നിക്‌സൺക്ലാർക്ക് എന്ന ആൾക്കാണ്, സ്വാഭാവിക ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്്.
2022 ഓഗസ്റ്റ് 28ന് നിക്‌സൺക്ലാർക്ക് വടക്കുപടിഞ്ഞാറൻ ഫോർട്ട് വർത്ത് പരിസരത്ത് വാഹനമോടിച്ചു, അവിടെ കൗമാരക്കാരും കുട്ടികളും കളിക്കുന്ന സ്റ്റീൽ ഡസ്റ്റ് ഡ്രൈവിലെ ഒരു വീടിനടുത്ത് പാർക്ക് ചെയ്തത് കണ്ടു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിക്‌സൺക്ലാർക്കും മറ്റൊരാളും മുഖംമൂടി ധരിച്ച് തോക്കുകളുമായി കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടി, ഒരു ഡസനിലധികം വെടിയുതിർത്തു, തുടർന്ന് കാറിലേക്ക് തിരികെ ഓടിച്ചെന്ന് കയറി, അഞ്ച് കുട്ടികൾ കളിക്കുന്ന ഗാരേജിലേക്ക് അവർ 17 റൗണ്ടുകൾ വെടിയുതിർത്തു. ടാരന്റ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി മെലിൻഡ ഹൊഗൻ വിചാരണയ്ക്കിടെ ജൂറി അംഗങ്ങളോട് പറഞ്ഞു.
17 വയസുള്ള ജമാരിയൻ മൺറോയും 5 വയസുള്ള അവന്റെ കസിൻ റെയ്ഷാർഡ് ജാവോൺ സ്‌കോട്ടും കൊല്ലപ്പെട്ടു. മൺറോയുടെ 18 മാസം പ്രായമുള്ള മകൻ ഉൾപ്പെടെ മറ്റുള്ളവർക്ക് പരിക്കേറ്റു.
'നമുക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരികെ ലഭിക്കില്ല' മൺറോയുടെ അമ്മ ടിജുവാന വെസ്റ്റ് ശിക്ഷ വിധിച്ചതിന് ശേഷം കോടതിമുറിയിൽ പറഞ്ഞു.
കുറ്റകൃത്യത്തിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ 23 വയസുള്ള ആന്റണി ബെൽജോൺസൺ പ്രത്യേക വധശിക്ഷാ കുറ്റം നേരിടുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്