നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ എത്തിയ സിനിമ എമർജൻസി ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ.
1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാശ്ചത്തലത്തിൽ എടുത്ത ചിത്രമാണ് എമർജൻസി. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്തതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമർജൻസി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു.
ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ചിത്രത്തിൻറെ സെൻസർ ബോർഡ് പലപ്പോഴായി ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കേറ്റ് വൈകിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
പിന്നീട് കഴിഞ്ഞ മാസം സിനിമ നിർമ്മാതാക്കൾ മൂന്ന് കട്ടുകൾ വരുത്തുകയും, ചിത്രത്തിലെ ചില വിവാദ ചരിത്ര പ്രസ്താവനകൾ ഫാക്ട്ചെക്ക് ചെയ്യണമെന്ന വ്യവസ്ഥയിലാണ് സിബിഎഫ്‌സിയുടെ പരിശോധനാ സമിതി ചിത്രത്തിന് 'യുഎ' സർട്ടിഫിക്കേഷൻ നൽകിയത് എന്നാണ് വിവരം.
എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും വേഷമിടുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്