നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീരീസായി സ്‌ക്വിഡ് ഗെയിം 2 . 152.5 മില്യണ്‍ ആളുകളാണ് ഈ കൊറിയന്‍ സീരീസ് ഇതുവരെ കണ്ടത്.
ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഈ കൊറിയന്‍ സീരീസിന് സാധിച്ചിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ഈ സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്.
സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗമാണ് നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒന്നാമത്തെ സീരീസ്. 265 മില്യണ്‍ ആളുകളാണ് ആദ്യ ഭാഗം കണ്ടത്.
അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ മിസ്റ്ററി കോമഡി സീരീസായ വെനസ്‌ഡേ യാണ് (254 മില്യണ്‍) നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ സീരീസ്.
ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായമായിരുന്നു നേടിയതെങ്കിലും രണ്ടാം സീസണിന് മിക്‌സ്ഡ് റിവ്യൂ ആയിരുന്നു ലഭിച്ചത്. ഇപ്പോള്‍ സീരീസിന്റെ മൂന്നാമത്തെ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്‌ക്വിഡ് ഗെയിം ആരാധകര്‍. 2025ലാകും മൂന്നാം ഭാഗം എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്