യുപിഎസ്സി പരീക്ഷാ തട്ടിപ്പ്: പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

JANUARY 15, 2025, 3:45 AM

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ തട്ടിപ്പ് നടത്തി ഒബിസി, ഭിന്നശേഷി സംവരണ ആനുകൂല്യങ്ങള്‍ തെറ്റായി നേടിയതില്‍ ആരോപണ വിധേയയായ മുന്‍ ഐഎഎസ് പ്രബേഷണറി ഓഫിസര്‍ പൂജ ഖേദ്കറെ ഫെബ്രുവരി 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി.

പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും നോട്ടീസ് അയച്ചു. കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും.

സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി 2022ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അവര്‍ നിഷേധിക്കുകയാണ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam