അഞ്ചുമാസം മുൻപ് സമാപിച്ച പാരീസ് ഒളിമ്പിക്‌സിലെ ജേതാക്കൾക്ക് സമ്മാനിച്ച മെഡലിന്റെ ക്വാളിറ്റിയെ ചൊല്ലി പരാതി. ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങൾ അടുത്തിടെ തങ്ങളുടെ നിറം മങ്ങിയ മെഡലുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മങ്ങിയ മെഡലുകൾക്ക് പകരം നിലവാരമുള്ള മെഡലുകള്‍ നൽകണമെന്നാണ് കായിക താരങ്ങളുടെ ആവശ്യം.
മെഡലിന്റെ തിളക്കംകുറഞ്ഞെന്നും ചിലഭാഗങ്ങൾ അടർന്നുതുടങ്ങിയെന്നും താരങ്ങൾ പരാതിപ്പെട്ടതോടെ മെഡൽ പുതുക്കിനൽകുമെന്ന് സംഘാടകർ പറഞ്ഞു. പാരാലിമ്പിക്‌സ് ജേതാക്കൾക്കുനൽകിയ മെഡലിനെക്കുറിച്ചും പരാതിയുണ്ട്.
ഇന്ത്യയുടെ സ്റ്റാർ പിസ്റ്റൾ ഷൂട്ടർ മനു ഭാക്കർ, ഗുസ്തി താരം അമൻ സെഹ്‌രാവത് എന്നിവർ ഉൾപ്പടെ നിരവധി ലോക ഒളിംപിക്സ് മെഡൽ ജേതാക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.
450 ഗ്രാം വീതം ഭാരമുള്ള മെഡലുകളിൽ ഈഫൽ ടവറിൽ നിന്നുള്ള 18 ഗ്രാം ഇരുമ്പ് കഷ്ണം ഉപയോഗിച്ചിരുന്നു. 2024-ലെ പാരീസ് ഒളിപിംക്സിനായി 5,084 സ്വർണം, വെള്ളി, വെങ്കല മെഡലുകൾ രൂപകൽപ്പന ചെയ്യാൻ ഫ്രാൻസിൻ്റെ കറൻസിയുടെ ഉത്തരവാദിത്തമുള്ള മോനെ ഡി പാരീസിനെയാണ് ഏൽപ്പിച്ചിരുന്നത്.
മോനെ ഡി പാരീസ് ഫ്രാൻസിലെ ആഡംബര ജ്വല്ലറിയായ ചൗമെറ്റുമായി സഹകരിച്ചാണ് മെഡൽ ഇറക്കിയിരുന്നത്. സംഭവത്തിൽ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഒളിമ്പിക് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്