ഡൽഹി: നീണ്ട 7 വർഷത്തിന് ശേഷം രഞ്ജി ട്രോഫി കളിക്കാനൊരുങ്ങി റിഷഭ് പന്ത്. ജനുവരി 23ന് സൗരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി പന്ത് കളിക്കാനുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്‌കോട്ടിലാണ് മത്സരം നടക്കുക.
2017ലാണ് പന്ത് അവസാനമായി രഞ്ജി കളിച്ചത്. 2018-ല്‍ ഇന്ത്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ടൂര്‍ണമെന്റില്‍ ഇടംപിടിച്ചിട്ടില്ല എന്നാണ് വിവരം.
അതേസമയം പന്തിനൊപ്പം ഹര്‍ഷിത് റാണയും ദില്ലിക്ക് വേണ്ടി കളിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ സീനിയര്‍ താരം വിരാട് കോലിയുടെ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 2012ലാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്