നായികയായി ഈച്ച  ; 'ലൗലി' റിലീസ് തീയതി പുറത്ത്

JANUARY 14, 2025, 7:52 PM

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗലി'. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഫെബ്രുവരിയിൽ ആയിരുന്നു ചിത്രം ആദ്യം റിലീസ് പദ്ധതിയിട്ടിരുന്നത്. സിനിമയുടെ പുതിയ റിലീസ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'ക്ക് ഉണ്ട്. 

 ഏപ്രിൽ നാലിന് ലൗലി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. 3D യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

vachakam
vachakam
vachakam

മനോജ് കെ ജയന്‍, കെ പി എ സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam