ആശ്വാസം! 150,000 വിദ്യാര്‍ത്ഥി വായ്പകള്‍ കൂടി എഴുതിത്തള്ളി ബൈഡന്‍ ഭരണകൂടം

JANUARY 13, 2025, 6:59 PM

വാഷിംഗ്ടണ്‍: 150,000 വായ്പക്കാരുടെ വിദ്യാര്‍ത്ഥി വായ്പകള്‍ കൂടി എഴുതിത്തള്ളി ബൈഡന്‍ ഭരണകൂടം. അംഗീകാരമില്ലാതെ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച സ്‌കൂളുകളില്‍ പഠിച്ചവര്‍, സ്ഥിരമായ വൈകല്യമുള്ളവര്‍, പൊതുസേവന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് 150,000 ത്തിലധികം വായ്പക്കാരുടെ വിദ്യാര്‍ത്ഥി വായ്പകള്‍ തന്റെ ഭരണകൂടം റദ്ദാക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച വ്യക്തമാക്കി.

തന്റെ ഭരണകൂടം വിദ്യാര്‍ത്ഥി കടം റദ്ദാക്കിയ അമേരിക്കക്കാരുടെ ആകെ എണ്ണം ഇപ്പോള്‍ 5 ദശലക്ഷത്തിലധികമാണെന്ന് ബൈഡന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി വായ്പാ ആശ്വാസം അംഗീകരിച്ച 150,000 വായ്പക്കാരില്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച സ്‌കൂളുകളില്‍ പഠിച്ച ഏകദേശം 85,000 വായ്പക്കാരും, സ്ഥിരമായ വൈകല്യമുള്ള 61,000 വായ്പക്കാരും, 6,100 പൊതുസേവന പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ചകളുള്‍പ്പെടെ 28 കടാശ്വാസ നടപടികളിലായി, ബൈഡന്‍ ഭരണകൂടം 183.6 ബില്യണ്‍ ഡോളര്‍ വിദ്യാര്‍ത്ഥി വായ്പ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യുഎസ് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വ്യക്തമാക്കി.

വിദ്യാര്‍ത്ഥി കടാശ്വാസ പദ്ധതികളില്‍ ബൈഡന്‍ ഭരണകൂടം റിപ്പബ്ലിക്കന്‍മാരില്‍ നിന്നും കോടതികളില്‍ നിന്നും നിയമപരമായ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ട്. 2020 ല്‍ വൈറ്റ് ഹൗസിലേക്ക് മത്സരിച്ചപ്പോള്‍ ബൈഡന്‍ നല്‍കിയ ഒരു പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam